കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : കൃഷിമുതൽ വിപണനംവരെയുള്ള തീരാത്ത പ്രശ്നങ്ങളാണ് ഇന്ത്യയിലെ കർഷകരെ ആത്മഹത്യയിലേക്കു നയിക്കുന്നതെന്നു മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ. ജീവനോപാധികളെ സംരക്ഷിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു, സിപിഐ നേതാവ് കെ. ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സിൽ അംഗം അനിതാ രാധാകൃഷ്ണൻ, എ.ആർ. രാജീവ്, കലേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഒ.എസ്. വേലായുധൻ (പ്രസിഡന്റ്), കലേഷ് കുമാർ, വി.കെ. സരിത (വൈസ് പ്രസിഡന്റ്), എ.ജെ. ബേബി (സെക്രട്ടറി), കെ.വി. ഹജീഷ്, എ.ആർ. രാജീവ് (ജോ. സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍