കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം

ബംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുറൈസ് വേദി കൂടിയാട്ട കുലപതി വേണുജിക്കുള്ള നൃത്യപിതാമഹ പുരസ്കാരം സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട : കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം. ബംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുറൈസ് വേദിക് സംഗീത അക്കാദമിയാണ് ആദരിച്ചത്. നടനകൈരളിയില്‍ നടന്ന ചടങ്ങില്‍ സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പുരസ്കാരദാനം നിര്‍വഹിച്ചു. യുറൈസ് അക്കാദമി ഫൗണ്ടര്‍ പ്രസിഡന്റ് ഗുരു മാ ചിന്മയി സ്വാഗതവും ഡയറക്ടര്‍ അഞ്ജന രമേശ് ശര്‍മ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കപില വേണു പാര്‍വതി വിരഹം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിദാസ് എന്നിവരും എടയ്ക്കയില് കലാമണ്ഡലം ഹരിദാസും അകമ്പടിയായി.