പുല്ലൂർ നാടക രാവിന്റെ സമാപന സമ്മേളന ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

പുല്ലൂർ നാടക രാവിന്റെ സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുല്ലൂർ നാടക രാവിന്റെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എൻ. രാജൻ, മുൻ എം.പി. സാവിത്രി ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മജ്ജുള അരുണ്‍, തങ്കം, യമുന ഭാരതി, ആർട്ടിസ്റ്റ് എം. മോഹൻ ദാസ്, ജനറൽ കണ്‍വീനർ സജു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വയലാർ ചലച്ചിത്രഗാന മത്സരം, ചിത്രരചനാ മത്സരം, ചമയം നാടകവേദിയുടെ ഇലകൾ പച്ച നാടകം എന്നിവയും അരങ്ങേറി.