ഉദയ റെസിഡന്റ്സ് അസോസിയേഷന് 17-ാം വാര്‍ഷികം ആഘോഷിച്ചു
ഉദയ റെസിഡന്റ്സ് അസോസിയേഷന്റെ 17-ാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഉദയ റെസിഡന്റ്സ് അസോസിയേഷന്റെ 17ാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് പി. ബാലക്യഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ നഗരസഭ ചെയര്‍പേഴ്സണ്‍ ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, അസോസിയേഷന് വൈസ് പ്രസിഡന്റ് പോള്‍ കരിമാലയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. ബാലക്യഷ്ണന്, വൈസ് പ്രസിഡന്റ് പോള്‍ കരിമാലയ്ക്കല്‍, സെക്രട്ടറി ജോഷി, ട്രഷറര്‍ പ്രഫ. എം.ടി. കൊച്ചപ്പന് തുടങ്ങിയവരെ തെരഞ്ഞടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടിക്കു ശേഷം സ്നേഹവിരുന്നും നടന്നു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി