ഏഴു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; 73 കാരന് അഞ്ചുവര്‍ഷം കഠിനതടവ്
ഗംഗാധരന്
ഇരിങ്ങാലക്കുട: ഏഴു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 73 കാരനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. കല്ലൂര്‍ സ്വദേശി ചെറുവല്മാരാശേരി വീട്ടില്‍ ഗംഗാധരനെയാണ് അഞ്ചു വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് സി.ആര്. രവിചന്ദര്‍ ശിക്ഷിച്ചത്. യുകെജിയില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെ കുട്ടിയെ പലപ്പോഴായി ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോടതി വിധി. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 15 സാക്ഷികളെയും 14 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തുനിന്നും സാക്ഷിയെയും വിസ്തരിച്ചിരുന്നു. കൂടാതെ കോടതി രേഖയായി തൃശൂര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കത്തും ഹാജരാക്കിയിരുന്നു.
പുതുക്കാട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയിരുന്ന എസ്.പി. സുധീരനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അതു അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി