നരേന്ദ്രമോദി സര്‍ക്കാരിന്റെ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മഹിളാസംഘം പ്രവര്‍ത്തകര്‍
മോദി സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് കേരളത്തിലെ സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ അര്‍ഹതയില്ലെന്ന് മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ. മോദി സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡന്റ് സുമതി തിലകന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി മുഖ്യ പ്രഭാഷണം നടത്തി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന് സ്വാഗതവും മണ്ഡലം ട്രഷറര്‍ പ്രിയ സുനില്‍ നന്ദിയും പറഞ്ഞു. ഷീല അജയ്ഘോഷ്, സുധാ ദിലീപ്, ഷൈല അശോകന്, സരിത സുരേഷ്, സിന്ധു പ്രദീപ്, ലതാ സഹദേവന്, ബിന്ദു സാജു, വി.കെ. സരിത എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി