ഇരിങ്ങാലക്കുട കൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമവും ആദരിക്കല്‍ സമ്മേളനവും നടന്നു

ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ്, പോലിസ് ഇന്റസ്പെക്ടര്‍ മണി കൃഷണന് എന്നിവരെ പൊന്നാടയിച്ച് ആദരിക്കുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമവും ആദരിക്കല്‍ സമ്മേളനവും നടന്നു. കലാസാംസ്കാരിക മേഖലയില്‍ കഴിവ് തെളിയിച്ച കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ്, ലഹരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പോലീസ് കോണ്സ്റ്റമ്പിള് മണി കൃഷ്ണന് എന്നിവരെയാണ് ആദരിച്ചത്. പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ആദരിക്കല്‍ സമ്മേളനം കൈസ്റ്റ് ആശ്രമമേനേജര് ഫാ. ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജുകണ്ടംകുളത്തി, ജോസ് മാളിയേക്കല്‍, റാഫേല്‍ തോമസ്, ഫാ.ജോയ് പയ്യപ്പിള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഭാരവാഹികളായ മാത്യു ജോര്‍ജ്ജ്, ബെന്നി പള്ളായി, സക്കീര്‍ ഓലക്കോട്ട്, പോള്‍ മാവേലി, ആനി പോള്‍, ബോബി ജോസ് എന്നിവര്‍ നേതൃത്വം നല്കി.