ലയണ്‍സ് ക്ലബ് ചതുരംഗം 23 ചെസ് ടൂര്‍ണമെന്റിന് സമാപനം
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ സംഘടിപ്പിച്ച ചതുരംഗം 23 ചെസ് ടൂര്‍ണമെന്റിലെ ജേതാക്കള്‍ വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പിലയോടൊപ്പം.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ സംഘടിപ്പിച്ച ചതുരംഗം 23 ചെസ് ടൂര്‍ണമെന്റ് സമാപന സമ്മേളന ഉദ്ഘാടനം വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പില നിര്‍വഹിച്ചു. യോഗത്തില്‍ ലയണ്‍സ് ക്ലബ് സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ.ടി. ജയകൃഷ്ണന് മുഖ്യാതിഥി ആയിരുന്നു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പോള്‍ തോമസ് മാവേലി, ഡിസ്ട്രിക്ട് ലയണ്‍ ലേഡീ സര്‍ക്കിള്‍ പ്രസിഡന്റ് റോണി പോള്‍, കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി വടക്കുഞ്ചേരി, രാധിക ജയകൃഷ്ണന്, പീറ്റര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
മൂന്ന് ജില്ലകളില്‍ നിന്നും ആയി 200 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എയ്ബല്‍ ജോസ് ആല്‍ഡ്രിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.ജെ. ആതിരയും ചാമ്പ്യന്മാരായി. പത്തു വയസ്സിനു താഴെയുള്ളവരുടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശബരീനാഥ് ബിജുവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി.എം. മിഥുനയും ചാമ്പ്യന്മാരായി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു