രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് നേതൃത്വം നല്കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന്റെ സമാപനം മുനിസിപ്പല്‍ വൈസ് ചെയര്മാന് ടിവി ചാര്‍ലി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുല്‍ ഹഖ്, ബാബു തോമസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ വിനു ആന്റണി, അജയ് മേനോന്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടന്, മണ്ഡലം പ്രസിഡന്റുമാരായ ജോമോന് മണാത്ത്, എ എസ് സനല്‍, സഞ്ജയ് ബാബു, ഷാല്ബിന് പെരേര, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അസ്കര്‍ സുലൈമാന്‍, ജെറോം എം ജെ, ജിയോ ജസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു.