ക്രൈസ്റ്റ് കോളജില്‍ സ്പാര്‍ക്ക് ലക്ചര്‍ സീരീസ്

ക്രൈസ്റ്റ് കോളജ് സുവോളജി വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ നയിച്ച പ്രമുഖ ഗവേഷകനും ക്രൈസ്റ്റ് കോളജ് പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. ഇരുമ്പന്‍ ഐ. മാത്യുവിന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: സ്പാര്‍ക്ക് ലക്ചര്‍ സീരീസിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് സുവോളജി വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സ്റ്റന്ഡ്ഫഡ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗവേഷകനും ക്രൈസ്റ്റ് കോളജ് പൂര്‍വവിദ്യാര്‍ഥിയായ ഡോ. ഇരുമ്പന്‍ ഐ. മാത്യു – ഡ്രഗ് ഡിസൈനിംഗ് ഫോര്‍ കോവിഡ് അന്‍ഡ് കാന്‍സര്‍- എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു.