മുരിയാട് ആയുര്‍വേദ ആശുപത്രിക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ കല്ലിടല്‍ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആനന്ദപുരത്തെ ആയുര്‍വേദ ആശുപത്രിക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ കല്ലിടല്‍ പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
ആനന്ദപുരം: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആനന്ദപുരത്തെ ആയുര്‍വേദ ആശുപത്രിക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നു. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ട കെട്ടിടം ഉയരുന്നത്. കെട്ടിടത്തിന്റെ കല്ലിടല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, ആയുര്‍വേദ ആശുപത്രി സൂപ്രണ്ടന്റ് ഡോ. രഞ്ചിത്ത് നമ്പൂതിരി, അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ സിമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു