ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപക ശില്പശാല
ഇരിങ്ങാലക്കുട: മാത് ലാബ് അധിഷ്ഠിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്മെന്റ് എന്ന വിഷയത്തില്‍ എന്‍ജിനീയറിംഗ് കോളജ് അധ്യാപകര്‍ക്കായി ഇന്‍ഡസ്ട്രി സപ്പോര്‍ട്ടഡ് ഷോര്‍ട്ട് ടേം ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കോര്‍ എല്‍. ടെക്നോളജീസിന്റെ സഹകരണത്തോടെ ഇലക്ട്രോണിക്സ് ഇലക്ട്രിക്കല്‍ വിഭാഗങ്ങളും മാത്ത് വര്‍ക്സ് കമ്യൂണിറ്റിയും ചേര്‍ന്നാണു പരിപാടി ഒരുക്കിയത്.
കോര്‍ എല്‍ ടെക്നോളജീസ് ആപ്ലിക്കേഷന്‍സ് എന്‍ജിനീയര്‍മാരായ ബി.എസ്. രക്ഷിത്, ആര്. ശിവസുബ്രഹ്മണ്യം എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി. മാത് ലാബ് സോഫ്റ്റ്വെയറിലെ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് മെഷീന് ലേണിംഗ്, ഡീപ് ലേണിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ എന്നീ ടൂള്‍ ബോക്സുകൾ ഹാന്‍ഡ്സ് ഓണ്‍ പരിശീലനം നല്കി. വിവിധ കോളജുകളില്‍ നിന്നായി മുപ്പത് അധ്യാപകര്‍ പങ്കെടുത്തു.