ക്രൈസ്റ്റ് കോളജിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ശാസ്ത്ര വിഭാഗം, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ശാസ്ത്രസമേതം പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ഉന്നത ശാസ്ത്ര വിദ്യാഭ്യാസ മേഖലയെ പരിചയപ്പെടുത്തുന്ന പരിപാടി ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ചേർപ്പ് വിദ്യാഭ്യാസ ഉപജില്ല മേധാവി എം.വി. സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു. ഉപജില്ലാ പരിധിയിലെ വിവിധ സ്കൂളുകളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ശാസ്ത്രമേളകളിൽ വിജയികളായ വിദ്യാർഥികൾ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സണ്‍ പാറേക്കാടൻ, ഐക്യുഎസി കോഡിനേറ്റർ ഡോ. ഷിന്േറാ, വൈസ് പ്രിൻസിപ്പൽ സേവിയർ ജോസഫ്, ഉപജില്ല സയൻസ് കണ്‍വീനർ സ്റ്റാർലിൻ ഷിന്േറാ, സ്റ്റിജി ജോസ് എന്നിവർ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ