താഴെക്കാട് കുരിശു മുത്തപ്പന്റെ ഊട്ടുതിരുനാളിന് കൊടികയറി
21ന് തിരുനാൾ
താഴെക്കാട്: വിശുദ്ധ കുരിശു മുത്തപ്പന്റെ ഊട്ടുതിരുനാളിനു കൊടികയറി. താഴെക്കാട് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ വിശുദ്ധന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് പതിനായിരം പേർക്ക് ഊട്ടുനേർച്ച നൽകും. 21നു നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കായി നവനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു. ആർച്ച് പ്രീസ്റ്റ് പ്രഫ. ഡോ. ലാസർ കുറ്റിക്കാടൻ തിരുനാളിന്റെ കൊടിയേറ്റുകർമം നിർവഹിച്ചു.
കൈക്കാരൻ സിജോ തെക്കേത്തല, ജനറൽ കണ്‍വീനർ തോമസ് തെക്കേത്തല എന്നിവർ പതാക വഹിച്ചു. ഫാ. ജെർലിറ്റ് കാക്കനാടൻ, ജോർജ് തൊമ്മാന, റീജോ പാറയിൽ, ജോയ് ചുക്കിരിയാൻ, കേന്ദ്രസമിതി പ്രസിഡന്റ് മാത്യൂസ് കരേടൻ എന്നിവർ നേതൃത്വം നൽകി. 21ന് രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നള്ളിക്കൽ, എട്ടിന് ഊട്ടുവെഞ്ചരിപ്പും വിതരണവും.
ആർച്ച് പ്രീസ്റ്റ് പ്രഫ. ഡോ. ലാസർ കുറ്റിക്കാടൻ മുഖ്യകാർമികനാകും. 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്കും സന്ദേശത്തിനും ഹൃദയ പാലിയേറ്റീവ് ഡയറക്ടർ ഫാ. ഷാജു ചിറയത്ത് കാർമികത്വം വഹിക്കും. തുടർന്ന് തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. വൈകീട്ട് 5.30ന് ആഘോഷമായ ദിവ്യബലിക്ക് അസി. വികാരി ഫാ. ജെർലിറ്റ് കാക്കനാടൻ കാർമികനാകും. തുടർന്നു വർണമഴ.