കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി
ബിവിഎം ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു വിഭാഗം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പു യോഗവും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്യുന്നു.
കല്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു വിഭാഗം വാര്‍ഷികാഘോഷവും സര്‍വീസില്‍നിന്നും വിരമിക്കുന്ന അധ്യാപികക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഡേവിസ് കുടിയിരിക്കല്‍ അധ്യക്ഷത വഹിച്ചു.
പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യപ്രഭാഷണം നടത്തി. രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, പിടിഎ പ്രസിഡന്റ് ടി.സി. ബെന്നി, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, ട്രസ്റ്റി കെ.എ. വര്‍ഗീസ്, പ്രാധാനാധ്യാപിക എ.ജെ. ജെന്‍സി, സൂസന് ജാസ്മിന് ഗ്രെസ്, വി.ജെ. റീന ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ഇ. ബിജു ആന്റണി സ്വാഗതവും എം.ജെ. ഷീജ നന്ദിയും പറഞ്ഞു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ