സംയോജിത കൃഷി ഇരിങ്ങാലക്കുട ഏരിയാ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഏരിയാതല ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സംയോജിത കൃഷി ഇരിങ്ങാലക്കുട ഏരിയാ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പി.ആര്. ബാലന് മാസ്റ്റര്‍ സ്മാരക ഹാളില്‍ ഏരിയാതല ശില്പശാല സംഘടിപ്പിച്ചു. ഏരിയാ സംഘാടക സമിതി ചെയര്മാന് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷിയും പരിപാലനവും എന്ന വിഷയം മാതൃകാ യുവകര്ഷകന് സി.എം. ബബീഷ് കൊടകര, പച്ചക്കറി കൃഷിയും കൃഷി വകുപ്പ് പദ്ധതികളും എന്ന വിഷയം പൊറത്തിശ്ശേരി കൃഷി ഓഫീസര്‍ യു.എ. അയന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെല്ലാം പച്ചക്കറി കൃഷി ചെയ്യുന്നതിനും നടീല്‍ ഉത്സവങ്ങള്‍ നടത്തുന്നതിനും, വിഷുവിന് വിഷരഹിത പച്ചക്കറി വിപണന സ്റ്റാളുകള്‍ തുറക്കുന്നതിനും തീരുമാനിച്ചു. കെ.എസ്. ധനീഷ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത എന്നീ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ സംസാരിച്ചു. ഏരിയാ കണ്‍വീനര്‍ ടി.ജി. ശങ്കരനാരായണന് സ്വാഗതവും ഏരിയാ ജോയിന്റ് കണ്‍വീനര്‍ എന്‍.കെ. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.