ക്രൈസ്റ്റ് അക്കാദമിയില്‍ നിന്ന് ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലേക്ക്
ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ ഇടംപിടിച്ച ക്രൈസ്റ്റ് ടേബിള്‍ ടെന്നിസ് അക്കാദമിയിലെ താരങ്ങള്‍.
ഇരിങ്ങാലക്കുട: ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ ഭൂരിഭാഗം താരങ്ങളും ക്രൈസ്റ്റ് അക്കാദമിയില്‍ നിന്ന്. ഡല്‍ഹിയില്‍ നടക്കുന്ന അണ്ടര്‍ 17 വിഭാഗം, മധ്യപ്രദേശില്‍ നടക്കുന്ന അണ്ടര്‍ 14, അണ്ടര്‍ 19 വിഭാഗം കേരള ടിമിലെ ടിയാ, ടിഷാ, ഹെലന്, ജൂലിയ, പവ്യ, ഇസബെല്ല, സ്നൂജ, ജഹോഹാസ്, സാമുവല്‍ എന്നിവരാണു ക്രൈസ്റ്റ് ടേബിള്‍ ടെന്നിസ് അക്കാദമിയില്‍ നിന്നുള്ള താരങ്ങള്‍.
കൊല്‍ക്കത്തയില്‍ നടക്കുന്ന ജൂനിയര്‍ യൂത്ത് നാഷണല്‍ മത്സരത്തിലാണ് ഇരട്ടസഹോദരങ്ങളായ ടിയാ, ടിഷാ ഇടം നേടിയത്. ഇന്‍ഡോറില്‍ നടക്കുന്ന നാഷണല്‍ കേഡറ്റ് സബ് ജൂനിയര്‍ വിഭാഗത്തിലാണ് ആന്സിബി, ജൂലിയ ജിജോ, ജവാന ജിനില്‍ എന്നിവര്‍ ഇടം നേടിയത്. ഭോപാലില്‍ നടക്കുന്ന സിബിഎസ്ഇ ദേശീയ മത്സരത്തിലാണ് ജോസ് പവിന്, ഹൃഷികേശ് എന്നിവര്‍ സ്ഥാനം പിടിച്ചത്. മിഥുന് ജോണി, ആദര്‍ശ് ടോം എന്നിവരാണ് ഈ വര്‍ഷത്തെ കേഡറ്റ് സബ്ജൂനിയര് കേരള ടീമിന്റെ പരിശീലകര്‍.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ