മുരിയാട് പഞ്ചായത്തില്‍ ഗ്രൗണ്ട് നവീകരണവും സുരക്ഷാ ഭിത്തി നിര്‍മ്മാണവും
മുരിയാട് പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ ഗ്രൗണ്ടിന് സംരക്ഷണ കവചമൊരുക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് രതി ഗോപി നിര്‍വഹിക്കുന്നു
മുരിയാട്: മുരിയാട് പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ ഗ്രൗണ്ടിന് സംരക്ഷണ കവചമൊരുക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് രതി ഗോപി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ആശംസകള്‍ അര്‍പ്പിച്ചു. ഒന്നാം വാര്‍ഡ് ആനന്ദപുരം മൂര്‍ത്തി പറമ്പ് റോഡ് സംരക്ഷണഭിത്തി ഉദ്ഘാടനം ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ