എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനം.
ഇരിങ്ങാലക്കുട: വയനാട് പൂക്കോട്ട് വെറ്റിനറി കോളജില്‍ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥിയെ മാരകമായി കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധയോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് നേതൃത്വം നല്കി. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ബാബു ജോസഫ് സാജു പാറേക്കാടന്‍, അബ്ദുല്‍ ഹഖ്, പി.കെ. ഭാസി, മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ബ്ലോക്ക് ഭാരവാഹികളായ എം.ആര്. ഷാജു, ജോസഫ് ചാക്കോ, റോയ് ജെ. കളത്തിങ്കല്‍, കൗണ്‍സിലര്‍മാരായ ബിജു പോള്‍ ജസ്റ്റിന് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി