ഇരിങ്ങാലക്കുട റെയില്വേസ്റ്റേഷന് വികസനം; ഒന്നും ചെയ്യാതെ കേന്ദ്രം തന്നില്ല എന്നു പറയുന്നത് ശരിയല്ല- അഡ്വ. വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പ്രഥമ പരിഗണന നല്കുമെന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഇന്ന് രാവിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെത്തി യാത്രക്കാര്‍ക്കു ഉറപ്പു നല്കി. നാളിത്രയായിട്ടും കാലങ്ങള്‍ക്ക് മുമ്പ് എങ്ങിനെയായിരുന്നുവോ യാതൊരു വികസനവുമില്ലാതെ അങ്ങിനെ തന്നെയാണ് ഇന്നും ഈ സ്റ്റേഷന്റെ അവസ്ഥ. വികസനകാര്യങ്ങളില്‍ ഒന്നും ചെയ്യാതെ കേന്ദ്രം ഒന്നും തന്നില്ല എന്നു പറയുന്നത് ശരിയല്ല. നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതടക്കം നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ ഉല്ലാസ് കളക്കാട്ട്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയ പ്രകാശ്, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, വിവിധ കക്ഷി നേതാക്കളായ ടി.കെ. വര്‍ഗീസ്, രാജു പാലത്തിങ്കല്‍, ഗിരീഷ് മണപ്പെട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.