ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം മിഡ് നൈറ്റ് വാക്കത്തോണ്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മിഡ്നൈറ്റ് വാക്കത്തോണ്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മിഡ്നൈറ്റ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സിഐ മനോജ് വാക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ വി.പി. ഷിന്റോ, എസ്.ആര്. ജിന്‍സി, ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് ഇന്‍ചാര്‍ജ് അനില്‍രാജ്, ക്രൈസ്റ്റ് കോളജ് ലേഡീസ് ഹോസ്റ്റല്‍ വാര്ഡന് സിസ്റ്റര്‍ ഡില്ല എന്നിവര്‍ സംസാരിച്ചു. കോളജ് ആര്‍ട്ട് കഫെയുമായി സഹകരിച്ച് ചിത്രരചനാ മത്സരം, ഇന്‍വെസ്റ്റിംഗ് ഇന്‍ വിമെന്‍ എന്ന വിഷയത്തില്‍ സംവാദം എന്നിവസംഘടി്പ്പിച്ചു. അസിസ്റ്റന്റ് പ്രഫ. ഷീബ വര്‍ഗീസ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ