നടവരമ്പ് അനശ്വര അങ്കണവാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയുടെ ആദ്യഘട്ടമാണ് അങ്കണവാടികള്‍ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. നടവരമ്പ് അനശ്വര അങ്കണവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തില്‍ വിദ്യാഭ്യാസ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം മുന്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി, പിഎച്സി സബ് സെന്റര്‍, മഹിളാ സമാജം, സാക്ഷരതാ മിഷന് ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.യു. അരുണന്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ നാരായണന് തുടങ്ങിയ മുഖ്യാതിഥിയായി സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. ഗാവരോഷ്, വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷീബ നാരായണന്, ഷീജ ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.