വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് ഏകദിന നേച്വര്‍ ക്യാമ്പ് സംഘടിപ്പിച്ചു
വള്ളിവട്ടം: വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍കോണ്‍ ക്ലബ് അംഗങ്ങള്‍ക്കായി സംസ്ഥാന വനം വകുപ്പ് അതിരപ്പിള്ളിയില്‍ സംഘടിപ്പിച്ച ഏകദിന നേച്ചര്‍ ക്യാമ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റിയാസ് കബീര്‍ ഉദ്ഘാടനം ചെയ്തു. ഭൂമിയിലെ അതിജീവനം പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ സാധ്യമാവൂവെന്നും പ്രകൃതി സംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗം വന സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. വനവിസ്തൃതിയുടെ വ്യാപ്തി കുറയുമ്പോഴാണ് വന്യജീവികള്‍ ജനവാസമേഖലകളിലേയ്ക്ക് പ്രവേശിക്കുന്നത്. എന്‍കോണ്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ കെ.കെ. അബ്ദുള്‍ റസാക്ക് അധ്യക്ഷത വഹിച്ചു. വന സംരക്ഷണം, പാരിസ്ഥിതികഅവബോധം, വനസന്ദര്‍ശനം, ട്രക്കിംഗ് എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. അസിസ്റ്റന്റ് പ്രഫ. അനു എം. അജിത്, ലാബ് ഇന്സ്ട്രക്റ്റര് പി.കെ. ശ്രീനിവാസന് എന്നിവര്‍ വിദ്യാര്‍ഥികളെ അനുഗമിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.