സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ ശതാബ്ദി സമാപന സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ ശതാബ്ദി സമാപന സമ്മേളന ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ ശതാബ്ദി സമാപന സമ്മേളന ഉദ്ഘാടനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സ്മരണിക പ്രകാശനം ചെയ്തു. കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.പി. ലീന സ്വാഗതം പറയുകയും സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി, നസീമ കുഞ്ഞുമോന്, മായാ അജയന്, റാണി ജോണ്‍, വി.സി. രമേശ്, ഹീരാ ഫ്രാന്‍സിസ്, ബെന്നി ചിറ്റിലപ്പള്ളി, യു.എച്ച്. ഹാജഹാന്, വി.വി. ഗിരീശന്, ഫിന്റോ പുത്തന്‍വീട്ടില്‍, ഷീമ സെല്‍ബിന്‍ എന്നിവര്‍ ആശംസ നേരുകയും ചെയ്തു. സിനി കെ. ആന്റോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിന്‍സന്റ് കോറോത്തുപറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ