അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഹരിത കര്‍മ്മസേനക്ക് തൊപ്പി വിതരണം നടത്തി ജെസിഐ
ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ തൊപ്പി വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കനത്ത ചൂടില്‍ നിന്ന് രക്ഷ ലഭിക്കുന്നതിന് വേണ്ടി തൊപ്പി വിതരണം നടത്തി. മുനിസിപ്പല്‍ ഓഫിസ് അങ്കണത്തില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തില്‍ വിതരണോദ്ഘാനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ കെ.കെ. ഷിജു മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, അംബിക പള്ളിപുറത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അനില്‍, ജെസിഎ മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് മെജോ ജോണ്സണ്, നിസാര്‍ അഷറഫ്, എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മ്മ സേന പ്രസിഡന്റ് സൗമിനിയെ പൊന്നാടയണിച്ച് ആദരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി