ജീവിതാവസാനം വരെ മുറുകെ പിടിക്കേണ്ടത് മൂല്യങ്ങള്‍: വിന്‍സെന്‍ എം. പോള്‍ ഐപിഎസ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദദാനച്ചടങ്ങ് കേരളാ പോലീസ് മുന്‍ മേധാവി വിന്‍സന്‍ പോള്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നമുക്കു ലഭിക്കുന്ന ബിരുദങ്ങളോ ബഹുമതിയോ അല്ല, ജീവിതാവസാനം വരെ മുറുകെ പിടിക്കേണ്ടത് നമ്മുടെ മൂല്യങ്ങളാണെന്ന് കേരളാ പോലീസ് മുന്‍ മേധാവി വിന്‍സന്‍ പോള്‍ ഐപിഎസ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ബിരുദദാനചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ നമ്മുടെ വിശ്വസ്തതയും നിലപാടും സത്യസന്ധതയും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. പതറാതെ കാത്തിരുന്നാല്‍ സത്യം വിജയിക്കുന്നതു കാണാനാവും. നമ്മുടെ വ്യക്തിത്വം അടിയറവ് വയ്ക്കാതെ നില്‍ക്കാനാവുക എന്നതു വളരെ പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍വികള്‍ വിജയത്തിന്റെ അനേകം സാധ്യതകളെ തുറന്നു തരുന്നു. പരാജയത്തില്‍ മനസു മടുക്കാതെ, ജീവിത മൂല്യങ്ങളെ മുറുകെപ്പിടിക്കാന്‍ നമ്മള്‍ക്കാവണം. മറ്റുള്ളവരുടെ വാക്കുകളല്ല, നമ്മുടെ ശരിയായ ബോധ്യങ്ങളാവണം നമ്മുടെ ഭാവി നിര്‍ണയിക്കേണ്ടത്. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ച ചിന്തകള്‍ സദസിന് ആകര്‍ഷകമായി. നാനൂറോളം വിദ്യാര്‍ഥിനികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. എൈലസ, സിസ്റ്റര്‍ ഡോ. ഫ്ളവററ്റ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി