വേലായുധന് ചേട്ടന് സുമനസ്സുകള്‍ ഒരുക്കിയ സ്നേഹവീട് കൈമാറി
ആളൂര്‍ പഞ്ചായത്തിലെ വേലായുധന് ചേട്ടന് നാട്ടിലെ സുമനസ്സുകളുടെ സഹായത്തോടെ നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയും വാര്‍ഡ് മെമ്പര്‍ പ്രഭ കൃഷ്ണനുണ്ണിയും ചേര്‍ന്ന് കൈമാറുന്നു.
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വേലായുധന് ചേട്ടന് നാട്ടിലെ സുമനസ്സുകളുടെ സഹായത്തോടെ നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍ കൈമാറി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയും വാര്‍ഡ് മെമ്പര്‍ പ്രഭ കൃഷ്ണനുണ്ണിയും ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറി. വീട് പണിയുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച പി.ജെ. ജോഷിയെയും, വീട് പണിത കോണ്ട്രാക്ടര് സെബാസ്റ്റ്യന്‍ അവര്‍കളെയും പൊന്നാട അണിയിച്ചു ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസ് മാഞ്ഞൂരാന്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ദിപിന് പാപ്പച്ചന്, ഷൈനി തിലകന്, വാര്‍ഡ് മെമ്പര്‍മാരായ ജിഷ ബാബു, സവിത ബിജു, മേരി ഐസക്, ഷൈനി വര്‍ഗീസ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രാഖി ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി