ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ പുനര്‍നിര്‍മിച്ച ചുറ്റുമതിലും വര്‍ണകൂടാരം പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും നടത്തി
ഇരിങ്ങാലക്കുട: ഗവ. എല്‍പി സ്കൂളില്‍ പുനര്‍നിര്‍മിച്ച ചുറ്റുമതിലും വര്‍ണകൂടാരം പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷയായി. എസ്എസ്കെ ഫണ്ടില്‍ നിന്ന് 3.60 ലക്ഷം ഉപയോഗിച്ചാണ് ചുറ്റുമതില്‍ പുനര്‍നിര്‍മിച്ചത്. എസ്എസ്കെ സ്റ്റാര്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം വിനിയോഗിച്ചാണ് വര്‍ണക്കൂടാരം പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, പ്രധാനാധ്യാപിക പി.ബി. അസീന, ഇരിങ്ങാലക്കുട എഇഒ എം.സി. നിഷ, ഇരിങ്ങാലക്കുട ബിആര്‍സി ബിപിസി കെ.ആര്. സത്യപാലന്, പിടിഎ പ്രസിഡന്റ് എം.വി. വിന്‍സി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂര്‍ എസ്എസ്കെ ഡിപിസി ഡോ. എന്‍.ജെ. ബിനോയ് പദ്ധതി വിശദീകരിച്ചു.