എണ്ണ വറ്റാത്ത വിളക്കുകള്‍- മികച്ച ഹൃസ്വചിത്രം

ഇരിങ്ങാലക്കുട രൂപത ല്യൂമന് യൂത്ത് സെന്റര്‍ സംഘടിപ്പിച്ച ആറാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാം സമ്മാനം നേടിയ എണ്ണ വറ്റാത്ത വിളക്കുകള്‍ എന്ന ഹൃസ്വചിത്രം തയ്യാറാക്കിയ കത്തീഡ്രല്‍ ഇടവകയിലെ സിനോജ് ജോസ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്നു.
ഇരിങ്ങാലക്കുട: രൂപത ല്യൂമന് യൂത്ത് സെന്റര്‍ സംഘടിപ്പിച്ച ആറാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഫലപ്രഖ്യാപനവും, പുരസ്കാര സമര്‍പ്പണവും ആളുര് ല്യൂമന് യൂത്ത് സെന്ററില്‍ വെച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. മത്സരത്തില്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ സിനോജ് ജോസ് തയ്യാറാക്കിയ എണ്ണ വറ്റാത്ത വിളക്കുകള്‍ എന്ന ഹൃസ്വചിത്രം ഒന്നാം സമ്മാനം നേടി. താഴെക്കാട് ഇടവക ജീസസ് യൂത്ത് ഒരുക്കിയ മോനിക്ക രണ്ടാംസ്ഥാനം കരസ്ഥമാക്കി.
എണ്ണ വറ്റാത്ത വിളക്കുകള്‍ എന്ന ചിത്രത്തിന്റെ സിനോജ് ജോസ് നല്ല സംവിധാനത്തിനും പ്രേം പ്രകാശ് ലൂയിസ് മികച്ച നടനുംമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഫാ. ജോഷി കല്ലേലി സ്വാഗതവും, ഫാ. ലിജു മഞ്ഞപ്രക്കാരന്‍ നന്ദിയും, തോമസ് ലോനപ്പന് ആശംസയും പറഞ്ഞു. ജെന്‍സി ജിജു പ്രോഗ്രാം നിയന്ത്രിച്ചു. സിസ്റ്റര്‍ മൃദുല സി. എസ്. സി, ജിജി പടമാടന്, ജോയ് അരിക്കാട്ട്, വര്‍ഗ്ഗീസ്, ആലീസ് ജോര്‍ജ്, ആന്‍ജോ സെബാസ്റ്റ്യന്‍, എഡ്വിന് ബൈജു, എഡ്വിന് ടോണി, സാവിയോ ഡേവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.