ഓണ്‍ലൈന്‍ വഴി ജോലി വാദ്ഗാനം ചെയ്ത് പണം തട്ടിപ്പ്; രണ്ടു പേര് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ വഴി ജോലി വാദ്ഗാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ രണ്ടു പേര് അറസ്റ്റില്‍. ഹൈദരാബാദിലെ എച്ച്ഡിഎഫ്സി ബാങ്കിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ചാലക്കുടി സ്വദേശിയായ പരാതിക്കാരനില്‍ നിന്ന് മൂന്നു ലക്ഷത്തി പതിനഞ്ചായിരം രൂപ തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടു പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ചെമ്മരത്തി മുട്ടുപ്പാലം ദാരുല്‍ സലാം വീട്ടില്‍ മുഫ്ലിക് (22), പുളിക്കക്കോണത്ത് വീട്ടില്‍ വിഷ്ണു (24) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പോലീസ് എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശാനുസരണം ഡിസിആര്ഡി ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുഫ്ലിക്കിന് ഉപയോഗിക്കാന്‍ വ്യാജ സിം കാര്‍ഡ് നല്കിയ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഫ്ളിക്കിനെ അറസ്റ്റ് ചെയ്തത്. കമ്പോഡിയ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നിരവധി പേരില്‍ നന്നായി പണം തട്ടിയ സംഘത്തിലെ കണ്ണികളാണ് പിടിയിലാ യവരെന്ന് പോലീസ് പറഞ്ഞു. മാള എസ്ഐ സുനില്‍ പുളിക്കന്‍, കാട്ടൂര്‍ എസ്ഐ സുജിത്ത്, ഉദ്യോഗസ്ഥരായ സുകുമാര്‍, അജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.