അനുമോദനയോഗവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് നേടിയ യോന ഷിജുവിന് പുരസ്ക്കാരം നല്കുന്നു.
ആനന്ദപുരം: ആനന്ദപുരം ഉദയകലാ സമിതിയുടേയും, ഉദയ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. പ്രസിഡന്റ് എന്‍.എസ്. ഗോപി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് നേടിയ യോന ഷിജുവിന് ആദരിച്ചു കൊണ്ട് പുരസ്ക്കാരങ്ങള്‍ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീന രാജന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഡോ. ബിജു വാരിയര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിനു നേതൃത്വം നല്കി. കെഎന്‍എ കുട്ടി സ്വാഗതവും ടി.എസ്. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം