മുത്തച്ഛനെ വെട്ടി പരിക്കേല്പിച്ച കേസില്‍ പേരക്കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു
ശ്രീകുമാര്‍
ഇരിങ്ങാലക്കുട: മുത്തച്ഛനെ വെട്ടി പരിക്കേല്പിച്ച കേസില്‍ പേരക്കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. എടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവ (79) നെയാണ് പേരക്കുട്ടി പരേതനായ പീതാംബരന് മകന് ശ്രീകുമാര്‍ (26) വെട്ടി പരിക്കേല്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ വളര്‍ത്തു പൂച്ചയെ കാണാഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം. തലയ്ക്കും കൈയ്ക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ വൃദ്ധനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞുവയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസിന് കൈമാറുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
ബസ് കണ്ടക്ടറെ ആക്രമിച്ച് ബസിന്റെ ചില്ല് തകര്‍ത്തു; രണ്ട് പേര് അറസ്റ്റില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ ആളൂര്‍ സ്വദേശിയായ വയോധികനില്‍ നിന്നും 78 ലക്ഷം തട്ടി: കാറളം, നാട്ടിക, ത്യപ്രയാര്‍ സ്വദേശികള്‍ അറസ്റ്റില്‍
ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
രാസ ലഹരി, കള്ളനോട്ട്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ ദയാല്‍ അറസ്റ്റില്‍
ഭാര്യയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍കേസില്‍ പ്രതി അറസ്റ്റില്‍