ബിജെപി ഇരിങ്ങാലക്കുട ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി
ഇരിങ്ങാലക്കുട: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷിനെതിരെ കള്ളക്കേസ് ചുമത്തിയ പോലിസ് കിരാതനടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഇരിങ്ങാലക്കുട ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.കെ. കൃപേഷ് അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.ആര്. അജിഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, ഭാരവാഹികളായ രാമചന്ദ്രന് കോവില്‍പറമ്പില്‍, രമേഷ് അയ്യര്‍, രാജന് കുഴുപ്പുള്ളി, അമ്പിളി ജയന്, ആര്‍ച്ച അനീഷ്, സിന്ധു സതീഷ്, അജയന് തറയില്‍, ലിഷോണ്‍ ജോസ്, റീജ സന്തോഷ്, ശ്യൂജി മാടത്തിങ്കല്‍, രാഖി മാരാത്ത്, മാരാത്ത്, സോമന് പുളിയത്തുപറമ്പില്‍, ലാമ്പി റാഫേല്‍, സരിത വിനോദ് എന്നിവര്‍ നേതൃത്വം നല്കി.