സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയില്‍ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് ദ്വിദിന ശില്പശാല തിരുവനന്തപുരം ഐസറിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. എസ്. മൂര്‍ത്തി ശ്രീനിവാസുല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ജീവശാസ്ത്ര മേഖലയിലെ വിവിധ മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി, ഇന്ത്യന്‍ സയന്‍സ് അക്കാദമികളുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല ആരംഭിച്ചു. തിരുവനന്തപുരം ഐസറിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. എസ്. മൂര്‍ത്തി ശ്രീനിവാസുല ഉദ്ഘാടനം ചെയ്തു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസര്‍ സതീസ് സി. രാഘവന് കണ്‍വീനര്‍ ആയിരിക്കുന്ന ഈ ശില്പശാലയില് പ്രഫ. എന്‍.ബി. രാമചന്ദ്ര, പ്രഫ. എസ്. മൂര്‍ത്തി ശ്രീനിവാസുല എന്നിവര്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു