കനല്‍വഴികളില്‍ നിന്ന് നാലാമത്തെ പുസ്തകത്തിന്റെ വെളിച്ചവുമായി ഡോ. എം.വി. അമ്പിളി
ഡോ. എം.വി. അമ്പിളിയുടെ നാലാമത്തെ പുസ്തകവും ആദ്യ കവിതാ സമാഹാരവുമായ കാറ്റു പൊഴിക്കാതെ പോയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സെന്റ് ചാവറ സെമിനാര്‍ ഹാളില്‍ വെച്ച് പ്രശസ്ത കവി എസ്. ജോസഫ് പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇസ്തിരിക്കടയിലെ ജോലികള്‍ക്കിടയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. എം.വി. അമ്പിളി അക്ഷരലോകത്ത് പുതിയ തെളിച്ചമായിരിക്കുന്നു. കുടുംബം സമകാല മലയാളനോവലില്‍, വ്യക്തിയും പൊതുമണ്ഡലവും കുടുംബവും മലയാള ചെറുകഥകളില്‍, ഫാ. ടെജി തോമസുമായി ചേര്‍ന്ന് എഡിറ്റ് ചെയ്ത പന്തുരുളുമ്പോള്‍ എന്നീ പുസ്തകങ്ങള്‍ക്കു ശേഷം അമ്പിളിയുടെ നാലാമത്തെ പുസ്തകവും ആദ്യ കവിതാ സമാഹാരവുമായ കാറ്റു പൊഴിക്കാതെ പോയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സെന്റ് ചാവറ സെമിനാര്‍ ഹാളില്‍ വെച്ച് പ്രശസ്ത കവി എസ്. ജോസഫ് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മലയാളവിഭാഗം അധ്യാപികയാണ് ഇപ്പോള്‍ ഡോ. എം.വി. അമ്പിളി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാള വിഭാഗം അധ്യാപിക എന്‍. ഉര്‍സുല പുസ്തകം പരിചയപ്പെടുത്തി. ക്രൈസ്റ്റ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസറും (റിട്ട) എച്ച്ആര്‍ മാനേജറുമായ പ്രഫ. ഷീബ വര്‍ഗീസ്, മലയാളവിഭാഗം അധ്യക്ഷന്‍ ഫാ. ടെജി കെ. തോമസ് എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി