കനല്‍വഴികളില്‍ നിന്ന് നാലാമത്തെ പുസ്തകത്തിന്റെ വെളിച്ചവുമായി ഡോ. എം.വി. അമ്പിളി
ഇരിങ്ങാലക്കുട: ഇസ്തിരിക്കടയിലെ ജോലികള്‍ക്കിടയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. എം.വി. അമ്പിളി അക്ഷരലോകത്ത് പുതിയ തെളിച്ചമായിരിക്കുന്നു. കുടുംബം സമകാല മലയാളനോവലില്‍, വ്യക്തിയും പൊതുമണ്ഡലവും കുടുംബവും മലയാള ചെറുകഥകളില്‍, ഫാ. ടെജി തോമസുമായി ചേര്‍ന്ന് എഡിറ്റ് ചെയ്ത പന്തുരുളുമ്പോള്‍ എന്നീ പുസ്തകങ്ങള്‍ക്കു ശേഷം അമ്പിളിയുടെ നാലാമത്തെ പുസ്തകവും ആദ്യ കവിതാ സമാഹാരവുമായ കാറ്റു പൊഴിക്കാതെ പോയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സെന്റ് ചാവറ സെമിനാര്‍ ഹാളില്‍ വെച്ച് പ്രശസ്ത കവി എസ്. ജോസഫ് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മലയാളവിഭാഗം അധ്യാപികയാണ് ഇപ്പോള്‍ ഡോ. എം.വി. അമ്പിളി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാള വിഭാഗം അധ്യാപിക എന്‍. ഉര്‍സുല പുസ്തകം പരിചയപ്പെടുത്തി. ക്രൈസ്റ്റ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസറും (റിട്ട) എച്ച്ആര്‍ മാനേജറുമായ പ്രഫ. ഷീബ വര്‍ഗീസ്, മലയാളവിഭാഗം അധ്യക്ഷന്‍ ഫാ. ടെജി കെ. തോമസ് എന്നിവര്‍ സംസാരിച്ചു.