ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷന് അംബാസിഡര്‍ പദവി നടന് ഇടവേള ബാബു ഒഴിഞ്ഞു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന് അംബാസിഡര്‍ പദവിയില്‍ നിന്നും ഒഴിവാകുന്നതായി അറിയിച്ച് നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമപരമായി നേരിടുകയാണെന്നും നഗരസഭയ്ക്ക് കളങ്കം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇരിങ്ങാലക്കുട സ്വദേശിയായ നടന് നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു.
ലൈംഗിക പീഡന ആരോപണം നേരിടുന്ന ഇടവേള ബാബുവിനെ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷന് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോടും ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയും നഗരസഭ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരസഭ കൗണ്‍സിലാണ് ഇടവേള ബാബുവിനെ ശുചിത്വമിഷന് അംബാസിഡറായി പ്രഖ്യാപിച്ചത്.