സാഹോദര്യത്തിന്റെ സന്ദേശവുമായി സെന്റ് ജോസഫ്സ് കോളജില്‍ ക്രിസ്തുമസ് ഗാല
സെന്റ് ജോസഫ്സ് കോളജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ല, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ടൗണ്‍ ജുമാമസ്ജിദ് ഇമാം പിഎന്എ കബീര്‍ മൗലവി തുടങ്ങിയവര്‍ ചേര്‍ന്ന് കേക്കു മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ല, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ടൗണ്‍ ജുമാമസ്ജിദ് ഇമാം പിഎന്എ കബീര്‍ മൗലവി തുടങ്ങിയവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കലാലയത്തിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച മെഗാ കേക്കുമുറിച്ച് വയോജനങ്ങള്‍ക്ക് വിതരണം ചെയ്തത് പരിപാടിയുടെ പ്രധാന ആകര്‍ഷണം ആയിരുന്നു. ക്രിസ്തുമസ് ഗാലയുടെ ഭാഗമായി നടന്ന ക്രിസ്തുമസ് ബസാറില്‍ വിദ്യാര്‍ഥിനികള്‍ നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ വില്പന നടത്തി. ക്രിസ്തുമസ് ഗാലയുടെ ഭാഗമായി കരോള്‍ ഗാനം, പുല്‍ക്കൂട് നിര്‍മ്മാണം, ക്രിസ്തുമസ് കാര്‍ഡ് നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചത് പരിപാടിയുടെ മാറ്റുകൂട്ടി. ഫാ. കിരണ്‍ തട്ല അനുഗ്രഹ പ്രഭാഷണം നടത്തി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ