സാഹോദര്യത്തിന്റെ സന്ദേശവുമായി സെന്റ് ജോസഫ്സ് കോളജില്‍ ക്രിസ്തുമസ് ഗാല
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ല, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ടൗണ്‍ ജുമാമസ്ജിദ് ഇമാം പിഎന്എ കബീര്‍ മൗലവി തുടങ്ങിയവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കലാലയത്തിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച മെഗാ കേക്കുമുറിച്ച് വയോജനങ്ങള്‍ക്ക് വിതരണം ചെയ്തത് പരിപാടിയുടെ പ്രധാന ആകര്‍ഷണം ആയിരുന്നു. ക്രിസ്തുമസ് ഗാലയുടെ ഭാഗമായി നടന്ന ക്രിസ്തുമസ് ബസാറില്‍ വിദ്യാര്‍ഥിനികള്‍ നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ വില്പന നടത്തി. ക്രിസ്തുമസ് ഗാലയുടെ ഭാഗമായി കരോള്‍ ഗാനം, പുല്‍ക്കൂട് നിര്‍മ്മാണം, ക്രിസ്തുമസ് കാര്‍ഡ് നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചത് പരിപാടിയുടെ മാറ്റുകൂട്ടി. ഫാ. കിരണ്‍ തട്ല അനുഗ്രഹ പ്രഭാഷണം നടത്തി.