ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ റിസര്‍ച്ച് ക്ലബ് രൂപീകരിച്ചു
ഇരിങ്ങാലക്കുട: ഗവേഷണ രംഗത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ പുതിയതായി രൂപീകരിച്ച റിസര്‍ച്ച് ക്ലബ്ബിന്റെ ഉദ്ഘാടനം കാലിക്കട്ട് യൂണിവേഴ്സിറ്റി റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും രസതന്ത്ര വിഭാഗം പ്രഫസറും ആയിട്ടുള്ള ഡോ. രാജീവ് എസ്. മേനോന് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. അഞ്ജന, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു.