സ്ത്രീധന പീഡന കേസില്‍ യുവാവ് അറസ്റ്റില്‍

വിഷണു.
ഇരിങ്ങാലക്കുട: സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെണ്‍കുട്ടി ആയെന്നതിന്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കരാഞ്ചിറ നായരുപറമ്പില്‍ വിഷ്ണുവിനെയാണ് (31 ) കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യയുടെ സ്വര്‍ണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും അതിനിടയില്‍ കരഞ്ഞ കുട്ടിയുടെ ചുണ്ടില്‍ അടിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ തോമസ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജേഷ്, കിരണ്‍ എന്നിവരും ഉണ്ടായിരുന്നു.