ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടം തുറന്നു
മുരിയാട്: ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഔട്ട് പേഷ്യന്റ് ബ്ലോക്ക് കെട്ടിടം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടിയും, എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 31 ലക്ഷം രൂപയും ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഡിഎംഒ ടി.എസ്. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനിത മനോജ്, പി.ടി. കിഷോര്‍, ആശുപത്രി സുപ്രണ്ട് ശ്രീവല്സന് എന്നിവര്‍ സംസാരിച്ചു.