അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിന്റെയും വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സുവര്‍ണ്ണ ജൂബിലി ആഘോഷം
അരിപ്പാലം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിന്റെയും വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സുവര്‍ണ ജൂബിലി ആഘോഷം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. റോജി എം.ജോണ്‍ എംഎല്‍എ സമീപം.
ഇരിങ്ങാലക്കുട: അരിപ്പാലം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിന്റെയും വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സുവര്‍ണ ജൂബിലി ആഘോഷം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സിഎസ്എസ്ടി സഭയുടെ സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജോസ് ലീനറ്റ് അധ്യക്ഷത വഹിച്ചു. അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍ വിശിഷ്ടാതിഥിയായിരുന്നു. സുവര്‍ണ ജൂബിലിയുടെ കൃതജ്ഞതാബലിക്ക് കോട്ടപ്പുറം രൂപത മെത്രാന് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നേതൃത്വംനല്കി. രൂപതാ ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, ഫാ. ഫ്രാന്‍സിസ് കൈതത്തറ, ഫാ. ബേസില്‍ പാദുവ, ഫാ. ഡയസ് വലിയമരത്തിങ്കല്‍, ഫാ. ബിജു സേവ്യര്‍, ഫാ. ജോണ്സണ് മനാടന്‍, ഫാ. ജോണ്‍ തോട്ടപ്പിള്ളി, ഫാ. സെബി കാഞ്ഞിലശേരി, ഫാ. ടോണി ഫിലിപ്പ് പിന്‍ഹീറോ, ഫാ. അജയ് കൈതത്തറ എന്നിവര്‍ സഹകാര്‍മികരായി.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി