കേരള വണിക വൈശ്യ മഹിളാ ഫെഡറേഷന് പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം; അഡ്വ. തോമസ് ഉണ്ണിയാടന്
കേരള വണിക വൈശ്യ മഹിളാ ഫെഡറേഷന് തൃശൂര്‍ ജില്ലാ ക്യാമ്പും സെമിനാറും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വണിക വൈശ്യ മഹിളാ ഫെഡറേഷന് പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് പറഞ്ഞു. സ്ത്രീകള്‍ അവരുടെ നേതൃപാടവം കൂടുതല്‍ മേഖലയില്‍ പ്രകടിപ്പിക്കേണ്ടതാണെന്നും തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള വണിക വൈശ്യ മഹിളാ ഫെഡറേഷന് തൃശൂര്‍ ജില്ലാ ക്യാമ്പും സെമിനാറും ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വികസനകമ്മീഷന്റെ മൈക്രോ ക്രെഡിറ്റ് പദ്ധതിയില്‍ കെവിവിഎംഎഫിനെ ഉള്‍പ്പെടുത്തണമെന്ന് ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി ചേനോത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെവിവിഎസ് സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പന് ചെട്ടിയാര്‍, ജില്ലാ പ്രസിഡന്റ് എം.കെ. സേതുമാധവന്, കെവിവിഎംഎഫ് സംസ്ഥാന പ്രസിഡന്റ് അനന്തലക്ഷ്മി, അഡ്വ. കമലം, റാണി കൃഷ്ണന്, വിനോദിനി മുരളി, സ്മിത മനോജ്, ശ്രീദേവി ബിജുകുമാര്‍, നിര്‍മ്മല രവീന്ദ്രന്, എം.എസ്. ശ്രീധരന്, ശങ്കര്‍ പഴയാറ്റില്‍, സി.ആര്. മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു. പ്രഫ. മഞ്ജു മാലതി സ്ത്രീകളുടെ നേതൃത്വപാടവം എന്ന വിഷയത്തെക്കുറിച്ചും കിഷോര്‍കുമാര്‍ സമുദായക്കൂട്ടായ്മയില് സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകള്‍ എടുത്തു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി