കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധം; യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റില്‍

ജയന്, അഖില്‍.
ആളൂര്‍: ആളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കോമ്പൗണ്ടില്‍ വച്ച് അയ്യായിരം രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റില്‍. കല്ലേറ്റുംകര വടക്കേതലക്കല്‍ വീട്ടില്‍ ഷാഹിന്‍ ഷായെ (30 വയസ്സ്) തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരുത്തിപറമ്പ് തച്ചനാടന്‍ വീട്ടില്‍ ജയന് (34), തിരുത്തിപറമ്പ് കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില്‍ (33 ) എന്നിവരെയാണ് ആളൂര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ എം.അഫ്സല് എം അറസ്റ്റ് ചെയ്തത്.
ജയന് ആളൂര്‍ പോലീസ് സ്റ്റേഷനില്‍ 2021 ല്‍ ഒരു വധശ്രമ കേസും 2024 ല്‍ ഒരു അടിപിടി കേസും മാള പോലീസ് സ്റ്റേഷനില്‍ 2021 ല്‍ ഒരു അടിപിടി കേസും ചാലക്കുടി പോലീസ് സ്റ്റേഷനില്‍ 2008 ല്‍ ഒരു കൊലപാതക കേസും 2008, 2012, 2020 വര്‍ഷങ്ങളില്‍ ഓരോ അടിപിടി കേസുകളും 2018 ല്‍ യുവാവിനെ തട്ടികൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ച്ച നടത്തിയ കേസും അടക്കം 11 ഓളം ക്രിമിനല്‍ കേസുകളുണ്ട്.
ജയനെ 2024 ല്‍ കാപ്പാ നിയമ പ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നതും എന്നാല്‍ വിലക്കു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നയാളുമാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ അഫ്സലിനെകൂടാതെ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സാബു, സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിജോ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്, അരുണ്‍, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.