ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി

പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത്ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, നഗരസഭ കൗണ്‍സിലര്‍ എം.ആര്. ഷാജു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, കെഎസ്യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ഗിഫ്സന് ബിജു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടൗണ്‍ മണ്ഡലം ടീമിനെ പരാജയപ്പെടുത്തി പൊറത്തിശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ടീം വിജയികളായി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസി പി കെ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫി കൈമാറി.
