വാര്‍ഷിക വര്‍ധനവ് സഹിതം ജീവനാംശം നല്കുവാന് കുടുംബ കോടതി ഉത്തരവ്
ഇരിങ്ങാലക്കുട: വാര്‍ഷിക വര്‍ധനവ് സഹിതം ജീവനാംശം നല്കുവാന് കുടുംബ കോടതി ഉത്തരവ്. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ജീവിക്കുന്നതിനാല്‍ ഭാര്യക്കും മക്കള്‍ക്കും പ്രതിമാസം 35,000 രൂപയും കുടിശികയും പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധനവ് സഹിതം ജീവനാംശം നല്കുവാന് കല്‍പ്പിച്ച് ഇരിങ്ങാലക്കുട കുടുംബ കോടതി വിധി. ഇത് ആദ്യമായാണ് 25 ശതമാനം പഞ്ചവാര്‍ഷിക വര്‍ധനവ് സഹിതം ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നത്. പുത്തന്‍ചിറ വില്ലേജ് മരക്കപറമ്പില് ഷാജഹാന് മകള്‍ നിഷയും രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന് നല്കിയ ഹര്‍ജിയിലാണ് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യര്‍ വിധി പ്രസ്താവിച്ചത്.
നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന ജീവിത ചെലവ് പരിഗണിച്ചാണ് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ 25 ശതമാനം വര്‍ധനവ് സഹിതം ജീവനാംശം നല്‍കണമെന്ന് കോടതി കല്‍പ്പിച്ചത്. ഇത് ആദ്യമായാണ് ജീവിത ചെലവ് വര്‍ധനവ് കൂടി പരിഗണിച്ച് ക്രിമിനല്‍ നടപടി നിയമപ്രകാരമുള്ള ജീവനാംശം തിട്ടപ്പെടുത്തി അനുവദിച്ച് വിധി പ്രസ്താവിക്കുന്നത്. ഇത് തുടര്‍ വ്യവഹാരങ്ങള്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നതാണ്. വെള്ളികുളങ്ങര സ്വദേശി കളത്തിങ്കല്‍ ഷംസുദ്ദീന് 2010 ഡിസംബര്‍ 30നാണ് നിഷയെ വിവാഹം ചെയ്തത്. രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതിനെ തുടര്‍ന്ന് ഷംസുദ്ദീന് ഭാര്യയേയും പെണ്‍കുട്ടികളേയും ഉപേക്ഷിക്കുക ആയിരുന്നു.
പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്ന ഷംസുദ്ദീന് തന്റെ സാലറി എക്കൗണ്ട്, പേ സ്ലിപ് വിവരങ്ങള്‍ കോടതി ഉത്തരവുണ്ടായിരുന്നിട്ടും അവ കോടതിയില്‍ ഹാജരാക്കുവാന്‍ വിസമ്മതിക്കുക ആയിരുന്നു. ഇതിനെതിരെ തെളിവ് നിയമപ്രകാരമുള്ള പ്രതികൂല അനുമാനം നടത്തിയ കോടതി ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന് 3,00,000 രൂപ വരുമാനമുള്ളതാണെന്നും എന്‍ജിനീയറാണെന്നും കുടുംബത്തെ വിദേശത്തേക്ക് വരുത്തുവാനുള്ള അത്രക്ക് വരുമാനം ഭര്‍ത്താവിന് ഉണ്ട് എന്നും ഉള്ള ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ അംഗീകരിച്ച് പ്രതിമാസം ഹര്‍ജിക്കാരായ ഭാര്യക്കും മക്കള്‍ക്കും ഹര്‍ജിക്കാര്‍ക്ക് 2018 മുതല്‍ പ്രതിമാസം 35,000 രൂപ വീതം അനുവദിച്ച് വിധി ആയി. ഹര്‍ജിക്കാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി അഡ്വക്കെറ്റുമാരായ പി.ആര്. ആനന്ദന്, ശ്രേണി ഉണ്ണികൃഷ്ണന്, പി.പി. പ്രജീഷ് തുടങ്ങിയവര്‍ ഹാജരായി.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി