വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഗവേഷണ രംഗത്ത് നേട്ടവുമായി ക്രൈസ്റ്റ് കോളജ് അധ്യാപിക
വയര്‍ലെസ് മൈക്രോവേവ് കമ്യൂണിക്കേഷന്‍ രംഗത്തെ ഭാവി സാധ്യതകളെ പറ്റി അവതരിപ്പിച്ച ക്രൈസ്റ്റ് കോളജ് അധ്യാപിക സ്റ്റിജി ജോസ് നു ബെസ്റ്റ് പ്രസന്റേഷന് അവാര്‍ഡ് സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗം അധ്യാപികയും ഗവേഷണ വിദ്യാര്‍ഥിയുമായ സ്റ്റിജി ജോസ് നു ചെന്നൈ കാഞ്ചീപുരം, ഐഐഐടിഡിമില് വെച്ച് നടന്ന നാലാമത് ഐഇഇഇ വയര്‍ലെസ്, ആന്റിന ആന്‍ഡ് മൈക്രോവേവ് കോണ്‍ഫറന്‍സില്‍ ബെസ്റ്റ് പ്രസന്റേഷന് അവാര്‍ഡ് ലഭിച്ചു. നാല് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വയര്‍ലെസ് മൈക്രോവേവ് കമ്യൂണിക്കേഷന്‍ രംഗത്തെ ഭാവി സാധ്യതകളെ പറ്റി അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. 5ജി നെറ്റ്വര്ക്കില് നിന്നും മാറി 6ജി, 7ജി നെറ്റ്വര്‍ക്ക് തുടങ്ങി ഉയര്‍ന്ന ഫ്രീക്വന്‍സിയിലെ കമ്യൂണിക്കേഷന്‍ സാധ്യതകള്‍ ആണ് സ്റ്റിജി അവതരിപ്പിച്ചത്.
ഐഇഇഇ എ.പി.എസ് പ്രസിഡന്റും ഓസ്ട്രേലിയ യൂണിവേഴ്സിറ്റി ഓഫ് ക്വീന്സ്ലാന്ഡ് പ്രഫസറും ആയ ക്രിസ്റ്റഫര്‍ ഫ്യൂമൈ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിച്ചു. വാംസ് 2025 എന്ന പേരില്‍ നടത്തുന്ന ഈ സിമ്പോസിയത്തില്‍ വളര്‍ന്ന് വരുന്ന ഗവേഷണ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റിജിക്ക് ലഭിച്ച ഈ അംഗീകാരത്തിന്റെ നിറവില്‍ ആണ് ക്രൈസ്റ്റ് കോളജ്. കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപകന് ആയ ഡോ. അജിത്തിന്റെ കീഴിലാണ് സ്റ്റിജി ഗവേഷണം നടത്തുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫാ.ജോളി ആന്‍ഡ്രൂസ് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്
ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു