ഇന്നു വായനാദിനം, ഇംഗ്ലീഷ് നോവല്‍ രചനയില്‍ മുഴുകി സ്കൂള്‍ വിദ്യാര്‍ഥിനി സിന്‍ഡ്രല
ഇരിങ്ങാലക്കുട: കുട്ടിക്കാലം മുതല്‍ ഉള്ള വായനയുടെയും കാഴ്ചകളില്‍ നിറഞ്ഞ ശാസ്ത്ര സിനിമകളുടെയും തുടര്‍ച്ചയായി ശാസ്ത്ര നോവല്‍ എഴുതി ശ്രദ്ധ നേടുകയാണ് സ്കൂള്‍ വിദ്യാര്‍ഥിനി സിന്‍ഡ്രല. ഇരിങ്ങാലക്കുട നിത്യാരാധന കേന്ദ്രത്തിലെ ദേവാലയ ശുശ്രൂഷി പൗലോസിന്റെ പേരക്കുട്ടിയും ഇരിങ്ങാലക്കുട തുറവന്‍കാട് ആലപ്പാട്ട് വീട്ടില്‍ ഷിനോയിയുടെയും റിസയുടെയും ഏകമകളാണ്. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നിന്നും ഈ വര്‍ഷം എല്ലാ വിഷയത്തിലും എപ്ലസ് നോടി എസ്എസ്എല്‍സി പാസായതോടെ ആളൂര്‍ എസ്എന്‍വി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നേടി. സമ്മാനമായി വേണ്ടതെന്താണെന്ന് ചേദിച്ചാല്‍ സിന്ഡ്രില പറയും പുസ്തകങ്ങള്‍ മതീന്ന്. ഈ വര്‍ഷം എസ്എസ് എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനമായി നല്കിയതും ഇംഗ്ലീഷ് പുസ്തകങ്ങള്‍. എബി ഓറാഗേ ബി എന്ന സയന്‍സ് ഫിക്ഷനല്‍ ഫാമിലി ക്ലാസിക് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് നോവല്‍ രചിച്ചിരിക്കുന്നത്.

ഒന്‍പത് വര്‍ഷം മുമ്പ് വിട പറഞ്ഞ തന്റെ അച്ഛന്റെ ഓര്‍മ്മകളില്‍ കഴിയുന്ന പത്തൊന്‍പതുകാരിയും അസാധാരണമായ സ്വപ്നങ്ങള്‍ കാണുകയും ചെയ്യുന്ന കാതറിന് ആണ് പതിനഞ്ച് അധ്യായങ്ങളിലായിട്ടുള്ള നോവലിലെ മുഖ്യ കഥാപാത്രം. ഒന്നരമാസം മുമ്പ് കാണാതായ തന്റെ സഹോദരി നൗറയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കാതറിനെ എബി ഓറാഗേ ബി എന്ന ഗ്രഹത്തിലാണ് കൊണ്ട് എത്തിക്കുന്നതാണ് നോവലിന്റെ ഉള്ളടക്കമായി വരുന്നത്. ബാലപ്രസിദ്ധീകരണങ്ങളില്‍ നിന്നും തുടങ്ങി ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള നിരന്തരമായ വായനയാണ് മകളുടേതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ശാസ്ത്ര രചനകളും സമാന സ്വഭാവമുള്ള ചലച്ചിത്രങ്ങളും എറെ ഇഷ്ടപ്പെടുന്ന സിന്‍ഡ്രല്ല ബഹിരാകാശ സഞ്ചാരിയാകാനാണ് ലക്ഷ്യമിടുന്നത്. വായനയും എഴുത്തും തന്റെ അഭിനിവേശമാണെന്ന വ്യക്തമാക്കുന്ന സിന്‍ഡ്രല്ല പുതിയ നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. നോവല്‍ രചനയില്‍ മാത്രമല്ല സിന്‍ഡ്രല്ല കഴിവ് തെളിയിച്ചിരിക്കുന്നത്. മോണോ ആക്ടിലും ഇംഗ്ലീഷ് പ്രസംഗത്തിലും റവന്യു തലം വരെ സമ്മാനം നേടിയിട്ടുണ്ട്.

നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്
ഓര്‍മകളില്‍ ഒരു തെരഞ്ഞെടുപ്പു കാലം