പെയ്തൊഴിയാതെ ദുരിതം, വെള്ളമിറങ്ങുന്നില്ല, ക്യാമ്പുകളിലേക്ക് കൂടുതല്‍ പേര് എത്തി
തൊമ്മാന -ചെങ്ങാറ്റുംമുറി റോഡില്‍ വെള്ളം കയറിയ നിലയില്‍.
131 വീടുകളില്‍ നിന്നും 345 പേര് ക്യാമ്പുകളില്‍
139 പുരുഷന്മാരും 159 സ്ക്രീകളും 47 കുട്ടികളുമാണ് കാമ്പുകളിലുള്ളത്
റോഡുകളില്‍ വെള്ളം കയറി; ഗതാഗതം നിര്‍ത്തി വച്ചു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലും കെഎല്‍ഡിസി കനാലിലും ഇലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ വെള്ളക്കെട്ടിലായി. കഴിഞ്ഞ ദിവസത്തേതിനെക്കാല് കൂടുതല്‍ പേരാണ് ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തിശേരി, കാട്ടൂര്‍, കാറളം, പടിയൂര്‍, മുരിയാട് എന്നീ പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പുളിക്കലചിറ താത്കാലിക ബണ്ടിലൂടെ വെള്ളം ഒഴുക്കി കളായന്‍ ശ്രമങ്ങള്‍ ആരംഭിച്ചതോടെ പ്രദേശത്തെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.
റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നന്തി- കരാഞ്ചിറ റൂട്ടിലും മൂര്‍ക്കനാട് -കാറളം റൂട്ടിലും തൊമ്മാന പാടത്ത് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തൊമ്മാന -ചെങ്ങാറ്റുംമുറി റോഡിലെയും ഗതാഗതം നിറുത്തി വെച്ചിരിക്കുകയാണ്. പോട്ട-ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ നിന്നും തൊമ്മാന പാടത്തിനരികിലൂടെ പോകുന്ന റോഡാണ് തൊമ്മാന-ചെങ്ങാറ്റുമുറി റോഡ്.നിലവില്‍ റോഡും പാടവും വേര്‍തിരിവില്ലാത്ത രീതിയില്‍ വെള്ളമുള്ളതിനാല്‍ ഇതുവഴി പോകുന്നത് അപകടസാധ്യത കൂടുതലാണ്.
മുകുന്ദപുരം താലൂക്കില്‍ 345 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. 131 വീടുകളില്‍നിന്നും 139 പുരുഷന്മാരും 159 സ്ത്രീകളും 47 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. എടത്തിരിഞ്ഞി എച്ച്ഡിപി സ്കൂളില്‍ 33 വീടുകളില്‍ നിന്നായി 65 പേരും കാറളം എഎല്‍പി സ്കൂളില്‍ 29 വീടുകളില്‍ നിന്നും 82 പേരും കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ 14 വീടുകളില്‍ നിന്നു 60 പേരും കാട്ടൂര്‍ പോംപേ സെന്റ് മേരീസ് സകൂളില്‍ 23 വീടുകളില്‍ നിന്നും 60 പേരും കാമ്പുകളിലുണ്ട്. വേളൂക്കര പഞ്ചായത്ത് കെട്ടിടം, താണിശേരി ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍, എടക്കുളം എസ്എന്‍ സ്കൂള്‍, പുല്ലൂര്‍ സാംസ്കാരിക നിലയം, പുല്ലൂര്‍ എസ്എന്‍ സ്കൂള്‍, തൊട്ടിപ്പാള്‍ യുപി സ്കൂള്‍ എന്നിവടങ്ങളിലും കാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി